കോട്ടയം. നാട്ടകം ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്(കോട്ടയം) ചെയർമാനായി ബാബു ജോസഫും, കേരള സിറാമിക്സ് ലിമിറ്റഡ് (കുണ്ടറ) ചെയർമാനായി കെ.ജെ ദേവസ്യയും ചുമതലയേറ്റു. കേരളാകോൺഗ്രസ് (എം) ഉന്നതാധികാര സമതി അംഗവും, എറണാകുളം ജില്ല പ്രസിഡന്റുമായ ബാബു ജോസഫ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2011 – 2015 കാലഘട്ടത്തിൽ ബാബു ജോസഫ് കേരള സംസ്ഥാന ലോട്ടറി വെൽഫേർ ബോർഡ് ചെയർമാനായിരുന്ന സമയത്താണ് കാരുണ്യ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്.
1991 -ലെ പ്രഥമ ജില്ല കൗൺസിലർ ബാബു ജോസഫ് ജില്ല പഞ്ചായത്ത് വികസനകാര്യ ചെയർമാൻ, ആസൂത്രണ സമിതി അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസ്സ് (എം) വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പറുമാണ് കെ.ജെ ദേവസ്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1980 മുതൽ കേരളാ കോൺഗ്രസ്സ് (എം) വയനാട് ജില്ലാ ജനറൽ സെക്രട്ടറി, പാർട്ടി സംസ്ഥാന കമ്മറ്റി മെമ്പർ, അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, വയനാട് കാർഷിക സഹകരണ ബാങ്ക് ഡയറക്ടർ, വയനാട് ജില്ലാ വികസന സമിതി അംഗം, സംസ്ഥാന സെയ്ൽസ് ടാക്സ് ഉപദേശകസമിതി അംഗം, ബാംബു കോർപ്പറേഷൻ ഡയറക്ടർ, ഹൗസിംഗ് ബോർഡ് മെമ്പർ, വയനാട് ജില്ലാ ബാങ്ക് ഡയറക്ടർ, വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ, മിനിമം വേജസ് അഡൈ്വസറി കമ്മറ്റിയംഗം എന്നീ നിലകളിലും കെ.ജെ ദേവസ്യ പ്രവർത്തിച്ചിരുന്നു.