കൊച്ചി : സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഗംഗ ബ്യൂട്ടി ടിപ്പ്സ് വ്ലോഗുകളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്ന് കേരളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്ളുവന്‍സറും വ്ളോഗറുമൊക്കെയാണ് ഗ്ലാമി ഗംഗ. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് വന്നയാളാണ് ഗംഗ. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ചും അമ്മയേയും സഹോദരിയേയും കുറിച്ചുമൊക്കെ ഗംഗ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചെറുപ്രായത്തില്‍ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്. “ഞാൻ എവിടെയും പറയാത്തൊരു കാര്യമാണ്. നാലാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ഞാൻ സെക്ഷ്വല്‍ അഭ്യൂസ് നേരിട്ടിട്ടുണ്ട്. എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്. അച്ഛന്റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല.
അമ്മയുണ്ട്. പക്ഷെ അമ്മ എപ്പോഴും സങ്കടത്തിലാണ്. അച്ഛനോട് പറയാനുള്ള സൗഹൃദമോ സ്നേഹമോ അച്ഛനോടും ഇല്ലായിരുന്നു. സാധാരണ പെണ്‍കുട്ടികള്‍ക്ക് എന്തൊരു ആവശ്യം വരുമ്ബോഴും ചെന്ന് പറയുന്നയാള്‍ അച്ഛനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം നല്കുന്നയാള് അച്ഛനാണ്. പക്ഷെ എന്റെ കാര്യത്തില്‍ ഇന്നും ആ സുരക്ഷിതത്വം ലഭിച്ചിട്ടില്ല. എനിക്ക് ഇന്നും ആ ഇൻസെക്യൂരിറ്റിയെ ഉള്ളൂ. അച്ഛൻ എനിക്ക് തന്നിട്ട് പോയ ഒന്നാണ് അത്. അന്ന് ആ ചൈല്‍ഡ് അഭ്യൂസ് ഉണ്ടായപ്പോള്‍ ഞാൻ പഠിച്ച കാര്യമാണ് എനിക്ക് ആരുമില്ല എന്നത്. സംഭവം നടന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് നല്ല വേദന ഉണ്ടായിരുന്നു. എനിക്ക് കരയണം എന്നുണ്ടായിരുന്നു. പക്ഷെ അതിന് എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. സംഭവം നടന്ന ഉടനെ ഞാൻ അവിടെ നിന്നും ഇറങ്ങിയോടി. എന്റെ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും തമ്മില്‍ ബഹളം നടക്കുകയായിരുന്നു. അപ്പോള്‍ ഞാൻ ചെന്ന് അച്ഛനോട് ഇക്കാര്യം പറഞ്ഞാല്‍, പുള്ളിക്കാരൻ എന്നെ അടിച്ചാലോ എന്നതായിരുന്നു എന്റെ പേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമ്മയോടും പറയാനും പേടി. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാല്‍ കുടുംബ പ്രശ്നമാകുമോ എന്ന ചിന്ത. നാലാം ക്ലാസില്‍ ആണെങ്കിലും ഞാൻ അന്ന് ഇതെല്ലാം ചിന്തിച്ചിരുന്നു. കുറച്ചു നാളുകള്‍ക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് ഷോക്കായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ പറഞ്ഞ് അമ്മ വിഷമിച്ചു. അതല്ലാതെ എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്. എന്റെ പാസ്റ്റ് എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നുണ്ട്. ആ ട്രോമയിലൂടെയാണ് ഞാൻ ഇപ്പോഴും കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. ഒരാള്‍ അടുത്ത് വന്നിരുന്നാല്‍ എനിക്ക് പേടിയാകും. ഒരാള്‍ ഒരു കൊച്ചിനെയും എടുത്ത് നില്‍ക്കുന്നത് കണ്ടാലും അയാള്‍ അതിനെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ട്.”- ഗ്ലാമി ഗംഗ പറയുന്നു.