എറണാകുളത്ത് നാല് മണ്ഡലങ്ങളില്‍ നവകേരള സദസ്; ഒപ്പം പുതിയ മന്ത്രിമാരും; വൻസുരക്ഷാ ക്രമീകരണങ്ങള്‍

കൊച്ചി: നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക.

Advertisements

പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാന നാലുമണ്ഡലങ്ങളിലെത്തും. 136 മണ്ഡലങ്ങള്‍ പൂര്‍ത്തിയാക്കിയ നവകേരള സദസ്. രക്ഷാപ്രവ‍ര്‍ത്തകരുടെ വഴിനീളെയുളള പഞ്ഞിക്കിടല്‍. കരിങ്കൊടി. ഷൂഏറ്. മുഖ്യമന്ത്രിയുടെ അംഗരക്ഷകനടക്കം എതിരായ കേസ്. ആഴ്ചകള്‍ നീണ്ട നവകേരളസദസിന്‍റെ അലയൊലികള്‍ അവസാനിക്കും മുമ്പാണ് മന്ത്രിപ്പട കൊച്ചിയിലേക്ക് വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും സംഘവും കൊച്ചിയിലേക്ക് വരുമ്പോള്‍ നവകേരള സദസിനൊപ്പമുണ്ടായിരുന്ന ആന്‍റണിരാജുവും അഹമ്മദ് ദേവര്‍കോവിലുമില്ല. ഗണേഷ്കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായതോടെ ഇരുവരും അവസാന നാലുമണ്ഡലങ്ങളിലെത്തും. പഴയതുപോലം പൗരപ്രമുഖരുമായുളള കൂടിക്കാഴ്ചയും ഇത്തവണയില്ല.

വാര്‍ത്താ സമ്മേളനം പരമാവധി ഒഴിവാക്കാൻ നോക്കുന്നുമുണ്ട്. നാളെ വൈകിട്ട് 3ന് തൃക്കാക്കരയിലും വൈകിട്ട് 5ന് പിറവത്തുമാണ് ആദ്യദിനം. ചൊവ്വാഴ്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാകും. എറണാകുളത്തെ മറ്റു മണ്ഡലങ്ങളില്‍ നവകേരളസദസെത്തിയപ്പോള്‍ കരിങ്കൊടി പ്രതിഷേധങ്ങളും ഏറ്റുമുട്ടലും കണ്ടതാണ്. അതുകൊണ്ടുതന്നെ വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.