കോട്ടയം: നവകേരള തദ്ദേശകം 2022 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മാര്‍ച്ച് 22vd കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുമായും സെക്രട്ടറിമാരുമായും സംവദിക്കും. വൈകിട്ട് മൂന്നിന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിക്കും.
അതിദാരിദ്ര്യലഘൂകരണ നിര്‍ണയ പ്രക്രിയയുടെ ഡോക്യുമെന്റേഷന്‍ പ്രകാശനവും ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിക്കും.ജനകീയാസൂത്രണ രജത ജൂബിലി ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി(റൂറല്‍) ഡോ. ഷര്‍മ്മിള മേരി ജോസഫ്, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഏകീകൃത പൊതു സര്‍വ്വീസ് വകുപ്പ് ജില്ലാ മേധാവി ഇന്‍_ ചാര്‍ജ് ബിനു ജോണ്‍, മറ്റുദ്യോഗസ്ഥര്‍ പങ്കെടുക്കും.