നവാസിൻ്റെ മരണം : രഹ്ന എങ്ങനെ ഇതിനെ അതിജീവിക്കും എന്നറിയില്ല; വൈകാരിക കുറിപ്പുമായി സീമ ജി നായർ

കൊച്ചി : നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വൈകാരികമായ പ്രതികരണവുമായി നടി സീമ ജി. നായർ. നവാസിന്റെ മരണം അദ്ദേഹത്തിന്റെ ഭാര്യ രഹ്ന എങ്ങനെ സഹിക്കുമെന്ന് അറിയില്ലെന്ന് അവർ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. അപ്രതീക്ഷിതമായ വിടവാങ്ങലുകള്‍ ജീവിതത്തില്‍ നികത്താനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാക്കുമ്ബോള്‍, ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു പോലും സാധിക്കില്ലല്ലോ എന്നും അവർ അഭിപ്രായപ്പെട്ടു.

Advertisements

സീമ ജി. നായരുടെ കുറിപ്പ് ഇങ്ങനെ:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്റെ പേജില്‍ ഒരു പോസ്റ്റിടുമ്ബോള്‍ എന്റെ ഫോട്ടോ ആണല്ലോ ഇടേണ്ടത്.. അതുകൊണ്ടു മാത്രം ഈ ഫോട്ടോ ഇട്ട് എഴുതുന്നതെന്നു മാത്രം. രണ്ട് ദിവസങ്ങളായി മരണങ്ങളുടെ ഘോഷയാത്ര.. നവാസില്‍ അത് തുടങ്ങി, നവാസിന്റെ മരണം അറിയുന്നത് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍.. അവസാനമായി ഒരു നോക്ക് കാണാൻ പറ്റില്ലല്ലോയെന്ന ദുഃഖം, മനസ്സില്‍ മാറി മാറി വരുന്നത് രഹ്നയുടെയും നവാസിന്റെയും മുഖം.. രഹ്ന എങ്ങനെ ഇതിനെ അതിജീവിക്കും എന്നറിയില്ല..അത്രയ്ക്കും പാവം ഒരു കുട്ടി.

ഈ കഴിഞ്ഞ അമ്മയുടെ ജനറല്‍ ബോഡിയിലും, ഞാൻ അതുവഴി നടക്കുമ്ബോള്‍ എന്റെ സ്വരത്തില്‍ വിളിച്ചു കളിയാക്കും.. രണ്ട് ദിവസമായി ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല.. അതുകഴിഞ്ഞപ്പോള്‍ മകൻ വിളിക്കുന്നു അവന്റെ ഒരു ഫ്രണ്ട് ആക്സിഡന്റായി മരണപ്പെട്ടു എന്ന്. അപ്പോള്‍ തന്നെ അറിയുന്നു കലാഭവൻ മണിച്ചേട്ടന്റെ സന്തത സഹചാരിയായിരുന്ന പ്രദീപ് മരിച്ചുന്നു.. ഇന്നലെ വൈകിട്ട് അറിയുന്നു സാനു മാഷ് അന്തരിച്ചു എന്ന്.. എല്ലാവരും അറിയുന്നവർ.. നമ്മുടെ കൂടെ എപ്പോളും യാത്ര ചെയ്യുന്ന ഒന്നേ ഉള്ളൂ. അത് ഓർക്കാപ്പുറത്തെത്തുന്ന, ഒരുപാട് ജീവിതങ്ങളെ ഉലയ്ക്കുന്ന, മനസ്സാക്ഷിയുടെ കണികപോലും ഇല്ലാത്ത, ദയാ ദാക്ഷിണ്യങ്ങള്‍ ഇല്ലാത്ത “മരണം “എന്ന് പേരിട്ടു വിളിക്കുന്ന രംഗബോധം ഇല്ലാത്ത കോമാളി..

ഇന്നലെ ഫിലിം കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടക്കുമ്ബോഴും, കാണുന്നവർ എല്ലാം നവാസിനെ കുറിച്ചാണ് പറഞ്ഞത്.. അപ്രതീക്ഷിതമായ വിടവാങ്ങലുകള്‍ ജീവിതത്തില്‍ നികത്താനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാക്കുമ്ബോള്‍.. ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു പോലും സാധിക്കില്ലല്ലോ.. ഒരു മുഖവും മനസ്സില്‍ നിന്നും മായുന്നില്ല.

Hot Topics

Related Articles