പത്തനംതിട്ട: കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകള്‍ വഴി നടത്തുന്ന അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകള്‍. ഓണ്‍ലൈൻ മാധ്യമങ്ങള്‍ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകള്‍ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓണ്‍ലൈൻ മാധ്യമങ്ങള്‍ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്.
അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങള്‍ ദയവായി പ്രചരിപ്പിക്കാതിരിക്കുക. പൊലീസില്‍ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണമായും കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുടുംബം പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി നടപടി നിരാശാജനകമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണ്‍ ബാബു പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ അന്വേഷണം ശരിയായ ദിശയില്‍ അല്ല. പ്രശാന്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും. കുടുംബത്തിനും തനിക്കുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രവീണ്‍ ബാബു വ്യക്തമാക്കി.