തിരുവനന്തപുരം : അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതിമാരും കൂട്ടുകാരിയും ആത്മഹത്യചെയ്ത സംഭവത്തില്‍ ചില തെളിവുകള്‍ പോലീസിനു ലഭിച്ചു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങള്‍ അറിയാമായിരുന്ന നവീൻ തോമസാണ് സംഭവത്തിലെ സൂത്രധാരനെന്ന തെളിവുകളാണ് പോലീസിനു ലഭിച്ചത്. മരണത്തിനു പിന്നില്‍ നാലാമതൊരാളുടെ സാന്നിധ്യം നിലവിലെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. നവീനൊപ്പം ഭാര്യ ദേവി, ഇവരുടെ കൂട്ടുകാരി ആര്യ എന്നിവരാണ് ആത്മഹത്യചെയ്തത്.
നവീന്റെ കോട്ടയം മീനടത്തെ വീട്ടില്‍ ശനിയാഴ്ച വട്ടിയൂർക്കാവ് പോലീസ് പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളില്‍ ദേവിയും ആര്യയും ജോലിചെയ്ത സ്കൂളിലെ സഹപ്രവർത്തകരുടെ മൊഴിയെടുക്കും. അന്ധവിശ്വാസവുമായി ബന്ധപ്പെട്ടവർ നവീനും സംഘത്തോടും യോജിച്ചു പ്രവർത്തിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീറോയിലെ ഹോട്ടല്‍മുറിയില്‍നിന്നു കണ്ടെടുത്ത ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും അരുണാചല്‍ പോലീസ്, അവിടെ െഫാറൻസിക് പരിശോധനയ്ക്കയച്ചു. ഇവയിലെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പോലീസിനെ സമീപിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
ആര്യയെയും ദേവിയെയും വിചിത്രവിശ്വാസത്തിലേക്കു നയിച്ചതും അന്യഗ്രഹജീവിതം സാധ്യമാകുമെന്നു വിശ്വസിപ്പിച്ചതും നവീനാണെന്നാണ് പോലീസ് നിഗമനം. ദേവിയുമായുള്ള വിവാഹത്തിനു മുൻപേ നവീൻ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ക്കു പിന്നില്‍ ആരെങ്കിലും പ്രവർത്തിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ ഡോണ്‍ ബോസ്കോ എന്ന ഇ-മെയില്‍ ഐ.ഡി. നവീന്റെയോ ദേവിയുടെയോ വ്യാജ മെയില്‍ ഐ.ഡി.യാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. ആര്യയുടെ ഇ-മെയിലില്‍നിന്നാണ് ഡോണ്‍ ബോസ്കോ ഐ.ഡി.യില്‍നിന്നു വന്ന സന്ദേശങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്.
അന്യഗ്രഹജീവിതത്തെപ്പറ്റിയുള്ള വിവരങ്ങളാണ് ആര്യയുടെ ലാപ്ടോപ്പില്‍ നിറയെ.സീറോയെന്ന സ്ഥലവും സമയവും തിരഞ്ഞെടുത്തത്തിന്റെ കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലും നവീനും ദേവിയും അരുണാചലില്‍ പോയിട്ടുണ്ട്.ലാപ്ടോപ്പിലെയും മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നല്‍കണമെന്ന് അരുണാചല്‍ പോലീസിനോട് ആവശ്യപ്പെട്ടു.