ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലേക്ക്; ആദ്യ ഘട്ടത്തിൽ പരിശോധിക്കുക അടിയൊഴുക്ക്

ബംഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അർജുനായുള്ള തെരച്ചില്‍ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താൻ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തില്‍ പരിശോധിക്കും.

Advertisements

ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനുള്ള ഐ ബോർഡ് പരിശോധന തുടങ്ങുമ്ബോള്‍ ഉച്ചയ്ക്ക് ഒരു മണി കഴിയുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വിവരം. ഇതിന് മുന്നോടിയായാണ് പരിശോധന. ഐബോഡിനായുള്ള ബാറ്ററി ദില്ലിയില്‍ നിന്നും ട്രെയിൻ മാർഗം കാർവാർ സ്റ്റേഷനില്‍ എത്തിച്ചു. ഡ്രോണ്‍ പറഞ്ഞി തുടങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ വിവരം ലഭിക്കും. പുഴയില്‍ ഇറങ്ങാൻ പറ്റുന്ന സാഹചര്യം വന്നാല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധൻമാർ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച്‌ നിർത്തുന്നതിനുള്ള ജോലി പൂർത്തിയാക്കുക.ലോറിയില്‍ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.