ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നുവെന്ന വാർത്ത കേൾക്കാൻ ആരംഭിച്ചിട്ട് കുറച്ചധികം കാലമായി. എന്നാൽ വിവാഹം ഉടനെ ഉണ്ടാകില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. നെറ്റിയിൽ സിന്ദൂരമണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്ന ഇരുവരുടെയും വീഡിയോ വൈറൽ ആയതോടെ വിവാഹം കഴിഞ്ഞു എന്ന ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലാണ് ഇരുവരും ദർശനത്തിനെത്തിയത്. ഇതിനുമുമ്പും പലപ്പോഴും ഒന്നിച്ച് പല ക്ഷേത്രങ്ങളിലും ദർശനം നടത്തിയിട്ടുണ്ടെങ്കിലും നയൻതാരയെ നെറുകയിൽ സിന്ദൂരമണിഞ്ഞ് കാണുന്നത് ആദ്യമായിട്ടാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ചിലമ്പരശനുമായും, പ്രഭുദേവയുമായുള്ള നയൻതാരയുടെ ബന്ധം വിവാഹത്തോളം എത്തിയിരുന്നു. എന്നാൽ, രണ്ടു പേരെയും വേണ്ടെന്നു വ്ച്ച നയൻ താര ഏറ്റവും ഒടുവിലാണ് ഇപ്പോൾ വിഘ്‌നേഷുമായി അടുത്തത്.