ഭർത്താവിനെ അപമാനിച്ച തല അജിത്തിന് എതിരെ നയൻതാര ; കോടികൾ തന്നാലും വിഘ്നേഷിനെ അപമാനിച്ച അജിത്തിനൊപ്പം അഭിനയിക്കില്ലന്ന് നയൻതാര 

ചെന്നൈ : മലയാള സിനിമയിലൂടെ തുടങ്ങി അന്യഭാഷകളില്‍ തന്റേതായ ഇടം കണ്ടെത്തിയ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയന്‍സ് ഇന്ന് കണക്‌ട് വരെ എത്തിനില്‍ക്കുകയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയും തലയെന്ന് അറിയപ്പെടുന്ന അജിത്തും ഒരുമിച്ചെത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്നതാണ്. എന്നാല്‍ ഇനിയങ്ങനെയൊരു ജോഡി ഉണ്ടാകില്ലെന്നാണ് നയന്‍താരയോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. 

Advertisements

അതിനു കാരണം ഭര്‍ത്താവായ വിഘ്നേഷ് ശിവനെ അജിത്ത് അപമാനിച്ചതാണെന്നാണ് കേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ലിവിങ് ടുഗതര്‍ ജീവിതത്തിന് ശേഷമാണ് നയന്‍സും വിഘ്നേഷും വിവാഹിതരായത്. അജിത്ത് നായകനായി എത്തുന്ന വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിന് മുന്‍പേ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുക എന്ന തീരുമാനമായിരുന്നുവെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അജിത് ചിത്രമായ എ കെ 62 െന്റ സംവിധായക സ്ഥാനത്ത് നിന്നും വിഗ്നേശിവനെ മാറ്റി എന്ന വാര്‍ത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഘ്‌നേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പരാജയഭീതി മുന്‍പില്‍ കണ്ടുകൊണ്ടാണ് നിര്‍മ്മാതാക്കളും അജിത്തും പിന്‍മാറിയതെന്നാണ് കേള്‍ക്കുന്നത്. കുറേ സമയം നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു മറുപടി അജിത്തില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും എത്തിയതത്രേ. 

അതേസമയം ഭര്‍ത്താവിന് വേണ്ടി നയന്‍താര ഇടപെട്ടിരുന്നു എന്നും വിഘ്‌നേഷ് എഴുതിയ കഥയില്‍ വിശ്വാസം ഇല്ലാതിരുന്ന അജിത്ത് ഒരിക്കല്‍ താല്പര്യകുറവ് പ്രകടിപ്പിച്ചിരുന്നു എന്നും മുന്‍പ് കേട്ടിരുന്നു. ആ സമയത്ത് നയന്‍സ് ഇടപെട്ടായിരുന്നു ഈ പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇപ്പോള്‍ നയന്‍താര ഒരു കടുത്ത തീരുമാനം എടുത്തിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

തന്റെ ഭര്‍ത്താവിനെ അപമാനിച്ചത് തനിക്ക് ഏറ്റവും വലിയ വേദനയായതു കൊണ്ട് അജിത്തിനൊപ്പം കോടികള്‍ തരാമെന്ന് പറഞ്ഞാലും ഒരു ചിത്രത്തില്‍ പോലും അഭിനയിക്കില്ല എന്ന് ലേഡീ സൂപ്പര്‍സ്റ്റാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഔദ്യോഗികമായി അല്ല എങ്കിലും ഈ വാര്‍ത്തകള്‍ ശരിയാണ് എന്നാണ് താരത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. വിഘ്നേശിവന്‍ നയന്‍താരയ്ക്ക് എത്ര സ്പെഷ്യലാണ് എന്ന് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ നയന്‍സിന്റെ ഈ തീരുമാനം സത്യമായിരിക്കുമെന്നാണ് ആരാധകരുടെ പക്ഷം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.