ഹൈദരാബാദ്: കുട്ടികളുടെ ഒപ്പം സമയം ചിലവഴിക്കണമെന്ന നയൻതാരയുടെ ആവശ്യത്തിന് മുന്നിൽ അണിയറ പ്രവർത്തകർ വഴങ്ങി. ഷാരൂഖ് ഖാന്‍-നയന്‍താര ചിത്രം ‘ജവാന്‍’ അതിവേഗം അവസാന ഷെഡ്യൂളിലേക്ക്. 20 ദിവസം മാത്രം ബാക്കി നില്‍ക്കുന്ന ചിത്രീകരണം രാജസ്ഥാനില്‍ ആവും പൂര്‍ത്തിയാവുക. ഷൂട്ടിന് വേണ്ടിയുള്ള സജീകരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നുമാണ് സംഘം രാജസ്ഥാനിലേക്ക് പോവുക. പൂനെ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നിരുന്നത്.
‘ഇരുപത് ദിവസത്തെ ഈ ഷെഡ്യൂളോട് കൂടി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. ടീമിന് വളരെ എളുപ്പമുള്ള ഒരു ഷെഡ്യൂള്‍ ഒരുക്കുന്നതിനായി ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കും. നയന്‍താരയ്ക്ക് ഇരട്ടികുട്ടികള്‍ പിറന്നു, കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചിലവിടേണ്ടതിന് വേണ്ടി വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്’, അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ജവാന്‍’. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുക. തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രതിനായകനായി എത്തുന്നത് നടന്‍ വിജയ് സേതുപതിയാണ്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ എത്തും. ദീപിക പദുകോണും സിനിമയില്‍ കാമിയോ വേഷത്തിലെത്തുന്നുണ്ട്. നടന്‍ വിജയ്‌യും സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളുണ്ട്.
പ്രിയാമണിയും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തെന്നിന്ത്യയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്‌ലിയുടെ ‘മെര്‍സല്‍’, ‘ബിഗില്‍’ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്.