ചെന്നൈ : അരുൾ ശരവണൻ ചിത്രത്തിലെ വേഷത്തിന് സൂപ്പർ താരം നയൻതാരയ്ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് 20 കോടിയെന്ന് റിപ്പോർട്ടുകൾ. ബിസിനസ് ടൈക്കൂൺ ലെജൻഡ് ശരവണന്റെ പുതിയ ചിത്രം ‘ദി ലെജൻഡ് കഴിഞ്ഞ വാരാന്ത്യത്തിലാണ് റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാലിപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറിയ നയൻതാരയുടെ നീക്കമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നിലവിൽ ഏഴ് കോടി പ്രതിഫലം വാങ്ങുന്ന നയൻതാരയുടെ ശമ്പളം 20 കോടിയാക്കാമെന്നായിരുന്നു അരുളിന്റെ വാഗ്ദാനം.
ചിത്രത്തിന്റെ തിരക്കഥയും മേക്കിംഗും വിമർശിക്കപ്പെട്ടെങ്കിലും നായകന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രയത്നം പ്രശംസ നേടിയിരുന്നു.
വൈദ്യ ശാസ്ത്രജന്റെ വേഷത്തിൽ ആയിരുന്നു അരുൾ ശരവണൻ ഈ ചിത്രത്തിൽ എത്തിയത്. നായികമാരിലൊരാളായ ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് ‘ദി ലെജൻഡ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇരുപത് കോടി രൂപ പ്രതിഫലം ലഭിച്ചതായി ചില മാധ്യമങ്ങളിൽ ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നയൻതാരയ്ക്ക് തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന കഥാപാത്രത്തിനായി അരുൾ ആദ്യം നയൻതാരയെ സമീപിച്ചെങ്കിലും അവർ നിരസിച്ചതാണ് കാരണം. അതിനാൽ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് എത്തിയ ഉർവ്വശി അതും വാങ്ങിയെന്നാണ് സൂചന. രണ്ടു നായികമാരിൽ ഒരാളുടെ വേഷം ആണെങ്കിൽ കൂടിയും തിരക്കഥയിൽ ഉണ്ടായിരുന്നു അസ്വാരസ്യങ്ങൾ തന്നെ ആണ് നയൻതാരയെ ചിത്രത്തിൽ നിന്നും പിൻവലിക്കാൻ കാരണം ആയതെന്ന് അറിയുന്നു. ചിത്രത്തിൽ ശരണവന്റെ വില്ലൻ വേഷത്തിലേക്ക് ആയിരുന്നു നയൻതാരയെ പരിഗണിച്ചിരുന്നത്. ഇപ്പോൾ ഏഴ് കോടിയോളം രൂപയാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത്.
ഹാരിസ് ജയരാജ് സംഗീതം പകർന്നിരിക്കുന്നു, ക്യാമറയ്ക്ക് പിന്നിൽ വേൽരാജും സ്റ്റണ്ട് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് അനൽ അരസുവുമാണ്. ലെജൻഡ് ശരവണനും ഗീതിക തിവാരിയും പ്രധാന ജോഡികളെ അവതരിപ്പിക്കുന്നത്. ഉർവശി റൗട്ടെല്ല, പ്രഭു, വിജയകുമാർ, സുമൻ, നാസർ, ലിവിംഗ്സ്റ്റൺ, തമ്പി രാമയ്യ, ദേവദർശിനി, റോബോ ശങ്കർ, അന്തരിച്ച വിവേക് എന്നിവരാണ്.
എന്നാൽ ഇരുപത് കോടി ഓഫർ ചെയ്തിട്ടും താരം ആ വേഷം ചെയ്യാൻ തയ്യാറാകാതെ ഇരുന്നത് വിമർശനങ്ങളെ ഭയന്ന് ആയിരുന്നു. അതെ സമയം നയനത്രക്ക് ഓഫർ ചെയ്ത അതെ തുക ബോളിവുഡ് നടി ഉർവശി റൗട്ടലക്ക് നൽകി എന്നുള്ളത് തെറ്റാണ് എന്നാണ് ‘ദി ലെജൻഡ്’ ടീമിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്, വാർത്ത തെറ്റാണെന്നും എന്നാൽ ഒരു നവാഗതനായി തമിഴ് സിനിമയിലെ എക്കാലത്തെയും ഉയർന്ന തുകയാണ് ഉർവ്വശി റൗട്ടെല്ലയ്ക്ക് ലഭിച്ചിരിക്കുന്നത്.
മാത്രമല്ല, മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും അവരുടെ സാധാരണ ശമ്പളത്തേക്കാൾ വളരെ ഉയർന്ന വേതനം നൽകുന്നുണ്ടെന്ന് ശരവണൻ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും എല്ലാവർക്കും സെറ്റുകളിൽ മികച്ച പരിചരണം നൽകി എന്നും ഭക്ഷണവും താമസവും സ്റ്റാർ വിഭാഗമാണെന്നും അറിയുന്നു. ജെഡി ആൻഡ് ജെറി സംവിധാനം ചെയ്ത ‘ദി ലെജൻഡ്’ അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.