ചെന്നൈ: അഞ്ചു മാസം മുൻപ് വിവാഹിതരായ നയൻതാര വിഘ്നേഷ് ദമ്പതിമാർക്ക് ഇരട്ടക്കുട്ടികൾ..! വിഘ്നേഷ് ശിവൻ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരും കുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയുംവിവാഹം. ഇരുവരും വിദേശയാത്ര നടത്തിയതും, ഹണിമൂണിന് പോയതും അടക്കമുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇരുവർക്കും ഇരട്ടകുട്ടികൾ ഉണ്ടായി എന്ന വാർത്തയും കാട്ടുതീ പോലെ പ്രചരിക്കുന്നത്. ഇരുവർക്കും ആശംസകളുമായി തമിഴ് സിനിമാ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, ആരാണ് ഇരുവർക്കും വേണ്ടി കൃത്രിമമായി ഗർഭധാരണം നടത്തിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ ഇനിയും പുറത്തു വരാനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരുടെയും വിവാഹം നെറ്റ് ഫ്ളിക്സ് സീരിസായി പുറത്തിറക്കിയിരുന്നു. ഇതിനായി 28 കോടി രൂപയാണ് നെറ്റ്ഫ്ളിക്സ് ഇരുവർക്കും നൽകിയത്. മലയാളിയും തിരുവല്ല സ്വദേശിയുമാണ് നയൻതാര. തമിഴ് തെലുങ്ക് സിനിമയിലെ മിന്നും താരമായ നയൻതാര ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. പത്തു കോടി രൂപയാണ് ഒരു സിനിമയ്ക്ക് നയൻതാര പ്രതിഫലമായി വാങ്ങുന്നത്.
വിഘ്നേഷ് ശിവൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികൾക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ ഉയിരും ഉലകവും. നിങ്ങളുടെ അനുഗ്രഹം വേണം’, വിഘ്നേഷ് ശിവൻ കുറിച്ചു.
ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയിലെ മഹാബലിപുരത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകർ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ പോലും അതിഥികളായി എത്തിയവര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.
തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായിരുന്നു. രജനികാന്ത്, സൂര്യ, കാര്‍ത്തി, ശിവകാര്ത്തികേയന്,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.