പ്രതിഫലം 12 കോടി: ലൊക്കേഷൻ വീടിന് അടുത്ത് വേണം ; ഗ്ലാമറസ് ആകാനില്ലന്നും താരം ; ചർച്ചയായി നയൻതാരയുടെ നിബന്ധനകൾ 

ചെന്നൈ : തെന്നിന്ത്യൻ താരറാണി നയൻതാരയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇപ്പോള്‍ വാർത്തകളില്‍ ഇടം പിടിക്കുന്നത്.ഒൻപതിന് സെറ്റില്‍ വന്നിരുന്ന താരം ഇപ്പോള്‍ പതിനൊന്നിനാണ് എത്തുന്നതെന്നും വീട്ടില്‍ നിന്നും 20 കിലോമീറ്ററിനുള്ളില്‍ ലൊക്കേഷൻ വേണമെന്ന് നിബന്ധന വെച്ചുവെന്നുമാണ് റിപ്പോർട്ട്.  തമിഴ് സിനിമാ രംഗത്തെ വിവരങ്ങള്‍ പങ്കുവെക്കാറുള്ള അന്തനൻ ആണ് നയൻതാരയുടെ പുതിയ നിബന്ധനകള്‍ വിവരിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. ഒരു തമിഴ് യൂട്യൂബ് ചാനലിനോടാണ് ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രതികരണം. 

Advertisements

ഗ്ലാമറസ് വേഷങ്ങള്‍ നയൻതാര ഇപ്പോള്‍ ചെയ്യാറില്ല. പ്രൊമോഷൻ ഇവന്‍റുകളിലും പങ്കെടുക്കില്ല. തമിഴ് ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു നടിക്ക് കല്യാണമായാല്‍ അവരുടെ മാർക്കറ്റ് നഷ്ടമാകും. ശമ്ബളവും കുറയും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ രീതിയെ മാറ്റി മറിച്ചത് നയൻതാരയാണ്. വിവാഹശേഷവും വലിയ വലിയ സിനിമകള്‍ അവർ അഭിനയിച്ചു. ചില പടങ്ങള്‍ വേണ്ടെന്ന് പറഞ്ഞതല്ലാതെ അവസരങ്ങള്‍ കുറഞ്ഞില്ല. പക്ഷേ സിനിമകളൊന്നും ഓടുന്നില്ല. അതിന് കാരണം നയൻതാര അല്ല. സിനിമകളാണ്. 

കണ്ടന്‍റ് നല്ലതാണെങ്കില്‍ സിനിമകള്‍ ഓടും. 12 കോടിയാണ് നയൻതാരയുടെ പ്രതിഫലം. എന്തിനാണ് ഇത്ര വലിയ പ്രതിഫലം നല്‍കുന്നത്. തുടരെ സിനിമകള്‍ പരാജയപ്പെടുകയാണല്ലോ എന്ന ചോദ്യങ്ങളും ഉണ്ട്. 

വീട്ടില്‍ നിന്നും 20 കിലോ മീറ്റർ ദൂരെയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഷൂട്ടിംഗ് പറ്റുള്ളൂ. രാവിലെ 11 മണിക്കേ സെറ്റില്‍ വരൂ. പുറംനാടുകളില്‍ ഷൂട്ട് ഉണ്ടെങ്കില്‍ വേറെ വഴിയില്ലെങ്കില്‍ കുട്ടികളെയും കൊണ്ട് പോകും. 

കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടിയാണ് ഈ നിബന്ധനകളെന്നും അന്തനൻ പറയുന്നുണ്ട്. ഇത്രയും നിബന്ധനകള്‍ ഉണ്ടെങ്കില്‍ പ്രതിഫലം കുറച്ചൂടെ. പതിനൊന്ന് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്നത് എങ്ങനെ ശരിയാകുമെന്നും ഇൻഡസ്ട്രി എങ്ങനെയാണ് ഇത്തരം നിബന്ധനകള്‍ സമ്മതിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അന്തനൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.