38 വയസായി , ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ട് ! ഇരട്ടക്കുട്ടികളുടെ അമ്മ ആയതിന് വിമർശിക്കുന്നവരോട് മറുപടിയുമായി നയൻതാര

കൊച്ചി : വിവാഹം കഴിഞ്ഞ് നാലാം മാസം ഇർട്ടക്കുട്ടികളുടെ അമ്മയായ നയൻ താരയ്ക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. ഇതിനിടെ വിഷയത്തിൽ വിമർശകർക്ക് മറുപടിയുമായി നയൻതാര രംഗത്ത് എത്തി.
എനിക്ക് മുപ്പത്തിയെട്ട് വയസായതിനാൽ പ്രസവധാരണത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട് കൂടാതെ അങ്ങനെ പ്രസവധാരണം ഞാൻ സ്വീകരിച്ചാൽ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം മുതലായവ ഉണ്ടാകാൻ സാധ്യത ഉണ്ടാകും എന്നും അതിനാൽ ആണ് തങ്ങൾ വാടക ഗർഭപാത്രം സ്വീകരിച്ചത് എന്നുമാണ് നയൻതാര പറയുന്നത്, എന്നാൽ തങ്ങളെ വിമർശിക്കുന്നവരോട് ഒന്നും തന്നെ പറയാൻ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.

Advertisements

തെന്നിന്ത്യൻ താരസുന്ദരി നയൻ‌താരക്കും ഭർത്താവ് വിഗ്നേഷ് ശിവനും കുഞ്ഞു ജനിച്ചതോടെ ഇന്നലെ മുതൽ തുടങ്ങിയതാണ് നയൻതാരയെ മോശക്കാരി ആക്കിയും കളിയാക്കും എല്ലാം ഉള്ള പോസ്റ്റുകൾ. വിവാഹം കഴിഞ്ഞു നാലാം മാസം ആയിരുന്നു നയന്താരക്കും വിഗ്നേഷ് ശിവനും കുഞ്ഞു ജനിക്കുന്നത്. ആദ്യം ഈ വാർത്ത കാണുമ്പോൾ അയ്യേ ഇത് എങ്ങനെ എന്നും, കല്യാണ സമയത്തിൽ വലിയ വയറില്ലല്ലോ എന്നും ഇരട്ട കുട്ടികൾ ആയിരുന്നു എങ്കിൽ തീർച്ചയായും അതിനുള്ള വയർ കാണുമല്ലോ എന്നുള്ള രീതിയിൽ ആണ് ചർച്ചകൾ പോയത്. എന്നാൽ പിന്നീട് താരം സറോഗസി വഴി അമ്മയായത് എന്ന് ഉള്ള വാർത്തകൾ വന്നതോടെ നൊന്ത് പ്രസവിക്കാത്ത നീ ഒക്കെ അമ്മയാകുമോ എന്നുള്ളതായി പ്രശ്നം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുലയൂട്ടാൻ കഴിയാത്ത പ്രസവിക്കാത്ത നീ ഒക്കെ ഇവിടത്തെ അമ്മയാണ് എന്നുള്ളത് ആണ് പല കുലസ്ത്രീകളും ഉന്നയിക്കുന്ന ചോദ്യം. എന്നാൽ രണ്ടായിരുത്തി ഇരുപത്തിരണ്ടിൽ തന്റെ മുപ്പത്തിയേഴാം വയസിൽ ആണ് നയൻ‌താര വിവാഹം കഴിക്കുന്നത്. ഈ പ്രായത്തിൽ ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ ഉള്ള സങ്കീർണ്ണതകൾ വളരെ വലുതാണ്. കളിയാക്കുകയും മോശം പറയുകയും ചെയ്യുന്ന പലർക്കും അതിനെ കുറിച്ച് അറിയുമോ എന്നുള്ളത് തന്നെ സംശയമാണ്.

ഒരാൾക്ക് പ്രായം കൂടുന്തോറും പക്വത വരും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ പ്രായം കൂടുന്തോറും സങ്കീര്ണമാകുന്ന ഒന്നാണ് ഗർഭവും പ്രസവവും. പ്രായം കൂടുന്തോറും മനസും അതുപോലെ ശരീരവും പിണക്കങ്ങൾ കാണിക്കും. പൊതുവെ മുപ്പത്തിയഞ്ചു വയസിനു മുകളിൽ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണ ശേഷി കുറഞ്ഞു വരുന്നു. ഒരു സ്ത്രീ ജനിക്കുമ്പോൾ അവരുടെ ജീവിത അവസാനം വരെയുള്ള അണ്ഡം അവരുടെ അണ്ഡാശയത്തിൽ ഉണ്ടാവും.

മാസം തോറും ഓരോ അണ്ഡവും പാകമായി ഗർഭ പാത്രത്തിൽ എത്തുന്നു. ഗർഭധാരണം നടന്നില്ല എങ്കിലും അത് മാസമുറയായി പുറത്തേക്ക് പോകുന്നു. എന്നാൽ ആളുകൾക്ക് പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറയുന്നു. കൂടാതെ ഈ കാലയളവിൽ ഉപയോഗിക്കുന്ന മരുന്നുകൾ, അണുബാധകൾ, പ്രായം കൂടുന്തോറും ഗർഭ പാത്രത്തിൽ ഉണ്ടാകുന്ന മുഴകൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയെല്ലാം ഗർഭധാരണത്തെ ബാധിക്കും.

മുപ്പത്തിയഞ്ച് വയസിനു ശേഷമുള്ള ഗർഭ ധാരണം ഏറെ സങ്കീര്ണ്ണതകൾ നിറഞ്ഞതാണ്. ഗർഭം അലസാനുള്ള സാദ്ധ്യതകൾ ഏറെ കൂടുതലാണ്. കൂടാതെ മാസം തികയാതെയുള്ള പ്രസവം, ഗർഭ കാലത്തിൽ ഉള്ള രക്ത സ്രാവം, കുട്ടികളുടെ വളർച്ച കുറവ്, തൂക്കക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാവും. കൂടാതെ പ്രായം കൂടുന്തോറും പേശികൾ വേണ്ടത്ര വികസിക്കാനുള്ള കഴിവ് കുറയും.

അതുകൊണ്ടു തന്നെ സുഖ പ്രസവത്തേക്കാൾ സിസേറിയൻ ആയിരിക്കും കൂടുതൽ നടക്കുക. കൂടാതെ പ്രസവ ശേഷം ഗർഭ പത്രം ചുരുന്നതിനു കാലതാമസം എടുക്കും. ഇതിൽ രക്തസ്രാവം ഉണ്ടാക്കാൻ ഉള്ള കാരണമായി മാറും. അതുപോലെ ജനിക്കുന്ന കുട്ടികൾക്ക് അംഗവൈകല്യങ്ങളും ജനിതക പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. കൂടാതെ മുലപ്പാൽ കുറവ് ആയിരിക്കും. മുലയൂട്ടാനുള്ള പ്രശ്നങ്ങളും ഇവർക്ക് കൂടുതൽ ആയിരിക്കും.

ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് ഇരിക്കെ ആരും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടി ആരോഗ്യവാൻ ആയിരിക്കണം എന്നുള്ളത് തന്നെ ആയിരിക്കും. അതുകൊണ്ടു ഒക്കെ തന്നെ ആയിരിക്കും നയൻ‌താര സറോഗസി തിരഞ്ഞെടുത്തതും. വിമർശിക്കുന്നതും വിവാദങ്ങൾ പറയുന്നവരും കളിയാക്കുന്നവരും ഇതൊക്കെ അറിയാതെ എന്തെങ്കിലും പറയുക. സുഖം കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.