ചെന്നൈ: വിവാഹം തത്സമയം ടെലിക്കാസ്റ്റ് ചെയ്യുന്നതിനായി നൽകിയ 25 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് നയൻതാരയ്ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനും നെറ്റ് ഫ്‌ളിക്‌സിന്റെ നോട്ടീസ്. നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ നൽകിയില്ലെങ്കിൽ കർശന നിയമനടപടികളിലേയ്ക്കു കടക്കുമെന്ന നോട്ടീസാണ് ഇപ്പോൾ നയൻതാരയ്ക്കും ഭർത്താവിനും ഇപ്പോൾ നെറ്റ് ഫ്‌ളിക്‌സ് അയച്ചിരിക്കുന്നത്.
തെന്നിന്ത്യൻ നായിക നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സ് പിന്മാറി എന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നതിനു പിന്നാലെയാണ് ഇപ്പോൾ നോട്ടീസ് അയച്ചു എന്ന വാർത്തകൾ പുറത്തു വരുന്നത്. വിവാഹ സംപ്രേഷണ കരാർ ലംഘിച്ചുവെന്ന പേരിൽ നെറ്റ്ഫ്‌ലിക്‌സ് വിഘ്‌നേശ് ശിവനും നയൻതാരയ്ക്കും നോട്ടീസ് അയച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 കോടി രൂപയ്ക്കാണ് വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. എന്നാൽ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനാൽ പണം തിരികെ നൽകണം എന്ന് നെറ്റ്ഫ്‌ലിക്‌സ് നോട്ടീസിൽ ആവശ്യപ്പെട്ടതായാണ് സൂചന.
ജൂൺ ഒമ്പതിനായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലിപുരത്തെ റിസോർട്ടിൽ ആയിരുന്നു ചടങ്ങുകൾ. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയൻസ് എത്തുന്ന ചിത്രങ്ങൾ ഏറെ ഹിറ്റായിരുന്നു. കസവ് മുണ്ടും കുർത്തയും ധരിച്ചാണ് വിഘ്‌നേഷ് ശിവൻ എത്തിയത്. അതിഥികൾക്ക് ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത ശേഷമായിരുന്നു വിവാഹവേദിയിലേക്ക് പ്രവേശനം. വിവാഹ വേദിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലായിരുന്നു. അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു.
ചടങ്ങിൽ കേരള-തമിഴ്‌നാട് രുചികൾ ചേർത്തുകൊണ്ട് ഗംഭീര വിരുന്ന് തന്നെയാണ് ഒരുക്കിയിരുന്നത്. ചെട്ടിനാട് ചിക്കൻ, അവിയൽ, പരിപ്പ് കറി, ബീൻസ് തോരൻ, സാമ്ബാർ സാദം, തൈര് സാദം എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. ചക്ക ബിരിയാണി വെജിറ്റേറിയൻ- നോൺ വെജിറ്റേറിയൻ വിഭവങ്ങളിലെ താരമായതും വർത്തകളിൽ ഇടം നേടിയിരുന്നു.