മാധവനും സിദ്ധാർത്ഥും നയൻതാരയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “ടെസ്റ്റ്” എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
പ്രമുഖ നിർമാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ടെസ്റ്റ് . സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപെടുന്നതാണ് സിനിമയെന്നാണ് വിവരം. ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സൂചനകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിർമ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ജവാൻ എന്ന ബോളിവുഡ് ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലിയാണ്. കിംഗ് ഖാന് ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയിട്ടുള്ള വിവരം.