എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ നര്‍മ്മകഥകള്‍ പുസ്തകമാകുന്നു; പുസ്തകം തയ്യാറാക്കുന്നത് എന്‍.സി.പി നേതാവും എഴുത്തുകാരനുമായ സാബു മുരിക്കവേലി

കോട്ടയം: എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ നര്‍മ്മകഥകള്‍ പുസ്തകമാകുന്നു. പ്രസംഗവേദികൡലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഉഴവൂര്‍ വിജയന്റെ ഓര്‍മ്മകള്‍ എന്നും പൂത്തു നില്‍ക്കുന്നതിനു വേണ്ടിയാണ് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ നര്‍മ്മങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് പുസ്തക രൂപത്തിലാക്കുന്നത്. ഉഴവൂര്‍ വിജയന്റെ സഹപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ സാബു മുരിക്കവേലിയാണ് ഉഴവൂര്‍ വിജയന്റെ നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗങ്ങള്‍ ഏകോപിപ്പിച്ച കഥാ രൂപത്തിലാക്കുന്നത്. ലിവിംങ് ലീഫ് പബ്ലിക്കേഷന്‍ ആണ് പുസ്തകം പ്രസാധനം ചെയ്യുന്നത്. ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എസ്.മനോജാണ് പുസ്തകത്തിന്റെ എഡിറ്റര്‍. പുസ്തകത്തിന്റെ ടീസര്‍ ലോഞ്ചിംങ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എം.എല്‍.എ മന്ത്രി എ.കെ ശശീന്ദ്രന് നല്‍കി നിര്‍വഹിച്ചു. പുസ്തകത്തിന് ഉചിതമായ പേര് നിര്‍ദേശിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാള്‍ക്ക് ഉഴവൂര്‍ വിജയന്‍ ഫൗണ്ടേഷന്‍ 5001 രൂപയുടെ ക്യാഷ് പ്രൈസ് നല്‍കും. സെപ്റ്റംബര്‍ 30 നകം പേരുകള്‍ 9961508181 എന്ന വാട്‌സ്അപ്പ് നമ്പരില്‍ അയക്കുക.

Advertisements

Hot Topics

Related Articles