എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് ഉൽഘാടനം ചെയ്തു

കോട്ടയം :എൻ സി പി യുടെ കോട്ടയം ജില്ലാ നേതൃത്വയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ലതീകാ സുഭാഷ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വനം വികസന കോർപറേഷൻ ചെയർപേഴ്‌സൺ ആയി തെരഞ്ഞെടുത്ത ലതിക സുഭാഷിനെ യോഗം അഭിനന്ദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ മുഖ്യ പ്രസംഗം നടത്തി.

Advertisements

സംസ്ഥാനഭാരവാഹികളായ എസ് ഡി സുരേഷ് ബാബു, ടി വി ബേബി,കാണക്കാരി അരവിന്താക്ഷൻ,പി കെ ആനന്ദക്കുട്ടൻ, പി ഒ രാജേന്ദ്രൻ, സാബു മുരിക്കവേലി,സത്യൻ പന്തത്തല, ബാബു കപ്പക്കാല, ഗ്ലാഡ്‌സൻ ജേക്കബ്,ബിനീഷ് രവി, അഭിലാഷ്ശ്രീനിവാസൻ,രാജേഷ് നട്ടാശ്ശേരി, ജോർജ്കുട്ടി, അഡ്വ രാജഗോപാൽ, പി വി ബിജു, ,ജോർജ്മരങ്ങോലി, നിബുഎബ്രഹാം, ജോബി കേളിയംപറമ്പിൽ, രഘുനാഥൻനായർ, ജെയ്‌സൺകൊല്ലപ്പള്ളി,ലിനു ജോബ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles