ചെന്നൈ : അൻപുമണി രാമദാസിന്‍റെ ഭാര്യ സൗമ്യ അൻപുമണി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ധർമപുരിയില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയായാണ് സൗമ്യ ജനവിധി തേടുക. രാവിലെ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിഎംകെ പിൻവലിക്കുകയായിരുന്നു. അൻപുമണി നിലവില്‍ രാജ്യസഭാ എംപിയാണ്. രാവിലെ അരസാംഗം ധര്‍മപുരിയില്‍ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, നേരം ഇരുട്ടി വെളുക്കും മുന്നേ തന്നെ തീരുമാനം മാറ്റുയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്നാട്ടില്‍ ബിജെപിക്കൊപ്പം ചേരാൻ പിഎംകെ തീരുമാനിച്ചത്.
സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കള്‍ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് 10 ലോക്‌സഭാ സീറ്റുകളില്‍ ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കും. സംസ്ഥാനത്ത് പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം ഉറച്ച വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പിഎംകെയെ ഒപ്പമെത്തിക്കാൻ ബിജെപി നടത്തിയ തീവ്ര പരിശ്രമമാണ് ഫലം കണ്ടത്. രണ്ടാഴ്ചയിലേറെ നീണ്ട വിലപേശല്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പത്ത് സീറ്റ് പിഎംകെയ്ക്ക് വിട്ടുനല്‍കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെന്നൈയില്‍ പിഎംകെ അധ്യക്ഷൻ രാമദാസാണ് സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ബിജെപി മുന്നണിയില്‍ ചേരരുതെന്ന് ജില്ലാ ഘടകങ്ങള്‍ നിലപാടെടുത്തിരുന്നെങ്കിലും ഇതെല്ലാം രാജ്യതാത്പര്യം മുൻനിര്‍ത്തി തള്ളുന്നുവെന്നാണ് അൻപുമണി രാമദാസ് വ്യക്തമാക്കുകയായിരുന്നു. അൻപുമണി രാമദാസിന്റെ രാജ്യസഭ കാലാവധി 2025ല്‍ അവസാനിക്കാനിരിക്കെ ഇദ്ദേഹത്തിന് രാജ്യസഭാ സീറ്റും മുന്നണിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎംകെയെ ഒപ്പം നിര്‍ത്താൻ എഐഎഡിഎംകെയും ശ്രമിച്ചിരുന്നു.