ന്യൂസ് ഡെസ്ക് : മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഐ പി എല്ലില്‍ വിലക്ക്. ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റസിന് എതിരായ മത്സരത്തിലെ മോശം ഓവർ റേറ്റ് ആണ് ഹാർദിക് പാണ്ഡ്യക്ക് തിരിച്ചടിയായത്. ഒരു മത്സരത്തില്‍ ആണ് ഹാർദികിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ഈ സീസണിലെ മത്സരങ്ങള്‍ കഴിഞ്ഞതിനാല്‍ അടുത്ത സീസണില്‍ ആകും വിലക്ക് ബാധകമാവുക. അടുത്ത സീസണിലെ ആദ്യ മത്സരം ഹാർദികിന് നഷ്ടമാകും.വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോടു മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. ഈ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. ഈ നിരാശക്ക് ഒപ്പം ആണ് വിലക്ക് കൂടെ ലഭിക്കുന്നത്. കുറഞ്ഞ ഓവർ നിരക്ക് നിലനിർത്തിയതിന് പാണ്ഡ്യയ്ക്ക് വിലക്കിനൊപ്പം 30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് 12 ലക്ഷം രൂപ വീതവും പിഴ ഉണ്ട്.