വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി മാല പൊട്ടിച്ച്‌ കടന്നു; പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കിളിമാനൂർ: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കില്‍ അടുത്തെത്തിയ ശേഷം മാല പൊട്ടിച്ച്‌ കടന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി.

Advertisements

ഇളമ്പ ടോള്‍മുക്ക് തെറ്റിക്കുഴിവിള വീട്ടില്‍ രാഹുല്‍ രാജിനെ (27) ആണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 24ന് രാവിലെ 7.30 നാണ് കേസിനാസ്പദമായ സംഭവം. അടയമണ്‍ കൊപ്പം ഭാഗത്തു നിന്ന് പട്ടാളംമുക്ക് ഭാഗത്തേക്ക് റോഡിലൂടെ ഒറ്റക്ക് നടന്ന് വന്ന ചെറുനാരകംകോട് സ്വദേശി സുമതി(80)കഴുത്തിലണിഞ്ഞിരുന്ന അഞ്ച് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുത്ത്
കടന്നുകളഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഴി ചോദിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വൃദ്ധയുടെ അരികിലെത്തി മാല പൊട്ടിച്ചു കടന്നത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. കൂട്ടുപ്രതിയെ മംഗലപുരം പൊലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍രാജ് ജയില്‍ വാസത്തിനിടെ പരിചയപ്പെട്ട കൂട്ടാളിയുമായി പുറത്തിറങ്ങിയ ശേഷം ഒറ്റക്ക് സഞ്ചരിക്കുന്ന വയോധികരെ ലക്ഷ്യമിട്ട് പിടിച്ചുപറി തുടങ്ങിയത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ച്‌ തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു.

കിളിമാനൂര്‍ സ്റ്റേഷൻ പരിധിയില്‍ നടന്ന മറ്റൊരു മാല മോഷണവും സമതിച്ചതായും ആറ്റിങ്ങല്‍, മംഗല പുരം സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളതും റൗഡി ഹിറ്റ് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുള്ള ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജയകുമാറിന്റെ നിര്‍ദേശാനുസരണം കിളിമാനൂര്‍ എസ്.എച്ച്‌.ഒ ബി. ജയൻ, എസ്.ഐമാരായ വിജിത് കെ. നായര്‍, രാജികൃഷ്ണ, ഷജിം, എസ്.സി.പി.ഒ ഷിജു, സി.പി.ഒ കിരൻ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles