കോഴിക്കോട്: ലഗേജില്‍ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ അറസ്റ്റില്‍. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ ലഗേജിന്റെ ഭാരക്കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ലഗേജില്‍ ബോംബാണെന്ന് യാത്രക്കാരൻ മറുപടി പറഞ്ഞത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി റഷീദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ കൊലാലംപൂരിലേക്ക് പോകാന്‍ വേണ്ടിയാണ് റഷീദ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തി. അപ്പോഴാണ് ബാഗിലെന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചത്. എന്നാല്‍ ബോംബുണ്ട് എന്ന മറുപടിയാണ് റഷീദ് നല്‍കിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിച്ചു, നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.