നെടുംകുന്നം: പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിനായി സ്ഥാപിച്ചിരുന്ന പ്ലാന്റിന് തീ പിടിച്ചു. പഞ്ചായത്ത് ഏഴാം വാർഡിൽ ദേവഗിരി-കോവേലി റോഡിൽ കണ്ണംചിറ ജങ്ഷനിൽ സ്ഥാപിച്ചിച്ചിരുന്ന എം.സി.എഫ്. യൂണിറ്റിനാണ് തീപിടിച്ചത്.
Advertisements
ചൊവ്വാഴ്ച രാവിലെ 9.30-നായിരുന്നു സംഭവങ്ങൾ. ഹരിതകർമസാനാംഗങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. തീ വൻതോതിൽ ഉയർന്നതോടെ നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചു. തുടർന്ന് പാമ്പാടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയ ശേഷമാണ് തീ പൂർണമായി അണച്ചത്. ആരോ മാലിന്യങ്ങൾക്ക് തീയിട്ടതാകാമെന്നാണ് കുരുതുന്നത്.