നെടുംകുന്നം സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാമൂലയുടെ ഉദ്ഘാടനവും കോക്കോ ഡാമയുടെ വിപണന മേളയും നടന്നു

നെടുംകുന്നം: നെടുംകുന്നം സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാമൂലയുടെ ഉദ്ഘാടനവും കോക്കോ ഡാമയുടെ വിപണന മേളയും നടന്നു. നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

Advertisements

സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ തയ്യാറാക്കിയ മനോഹരമായ കോക്കോഡാമകളുടെ പ്രദർശനവും വിൽപ്പനയും നടന്നു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഡൊമിനിക് ജോസഫ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് സി പാറയ്ക്കൽ എന്നിവർ പരുപാടിയിൽ സംസാരിച്ചു.

Hot Topics

Related Articles