മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങൾ കൊണ്ട് നമ്മെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണ്ടു. അഭിനയ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടുകള്‍ക്കിടയില്‍ അഞ്ഞൂറിലധികം വേഷങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. ഈ അവസരത്തിൽ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരപത്നി സുശീല.
വേണുച്ചേട്ടൻ പോയിട്ട് രണ്ട് വര്‍ഷമായി എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് സുശീല എഴുതിയ കുറിപ്പില്‍ പറയുന്നത്. ‘തിരുനാവായയില്‍ ചിതാഭസ്മനിമജ്ജനം നടത്തി തിരിച്ചുവന്നത് മുതല്‍ കുഞ്ഞുങ്ങളും ഞാനും തനിച്ചായി. വിവാഹിതരായിട്ട് ഏകദേശം നാല്പതുവര്ഷത്തോളമായെങ്കിലും ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചത് ഏതാനും വര്‍ഷം മാത്രം.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ബാക്കി സമയമെല്ലാം തന്നെ ഞാൻ വീട്ടിലും അദ്ദേഹം സിനിമയിലും. സിനിമ വേറെ വീട് വേറെ എന്ന നിലയില്‍ ജീവിച്ച് എന്റെ വ്യക്തിത്വത്തിന് ഒരു മാറ്റവും വരാതെ എന്നെ ഞാനായി ജീവിക്കാൻ ശശിചേട്ടൻ വിട്ടു എന്നത് ഏറ്റവും വലിയ അനുഗ്രഹമായി. ദേഷ്യം, അക്ഷമ ഇതൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത കുട്ടികളോടുപോലും കയര്‍ത്ത് സംസാരിച്ചാല്‍ ഇന്നത്തെ ദിവസം പോയി എന്നുപറഞ്ഞ് തളര്‍ന്ന് കട്ടിലില്‍ പോയി കിടക്കുന്ന അത്രത്തോളം ശാന്തപ്രകൃതനായിരുന്നു അദ്ദേഹം.’
‘പ്രതിഫലത്തിന്റെ കാര്യത്തില്‍ യാതൊരു നിഷ്കര്‍ഷയും ഇല്ലായിരുന്നു. കിട്ടുന്ന തുകയില്‍ അത്യാവശ്യം വിതരണം ചെയ്തതിനുശേഷം എന്റെ കൈയില്‍ കൊണ്ടുവന്ന് തരും. ഞങ്ങളുടെ വിവാഹം കഴിഞ്ഞ വര്‍ഷം തന്നെ ശശിച്ചേട്ടന് പ്രമേഹം സ്ഥിരീകരിച്ചിരുന്നു.’ ‘ലിവറിന്റെ നീണ്ട ശസ്ത്രക്രിയയ്ക്ക് പോകും മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു.
ഞാൻ എന്റെ ശരീരത്തെ പൂര്‍ണമായും ഡോക്ടര്‍ക്ക് വിട്ടുകൊടുക്കുകയാണ്. എനിക്കൊന്നും ചെയ്യാനില്ല. ഡോക്ടര്‍ വേണ്ടത് ചെയ്യും. അത്രമേല്‍ വിശ്വാസമായിരുന്നു. മരണഭയം എന്നത് തീരെ ഇല്ലായിരുന്നു എന്നുവേണം പറയാൻ’, എന്നാണ് നെടുമുടി വേണുവിനെ കുറിച്ച് സംസാരിച്ച് ഭാര്യ സുശീല പറഞ്ഞത്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് നെടുമുടി വേണു അന്തരിച്ചത്. 73 വയസായിരുന്നു പ്രായം.