പുനലൂർ ഒറ്റക്കൽ സ്വദേസ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ബ്ലഡ് ക്യാൻസർ വിഭാഗത്തിലെ ഏറ്റവും മാരകമായ കൺജെനിറ്റൽ ന്യുട്രോപീനിയ എന്ന അസുഖം ബാധിക്കുകയും തുടർന്ന് ഇപ്പോൾ
കൊച്ചി അമൃത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എത്രയും വേഗം മജ്ജ്‌മാറ്റിവെക്കൽ ശാസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.എച്ച് എൽ എ സാമ്യമുള്ള രക്തമൂല കോശദാതാവിനെ ലഭിച്ചാൽ മാത്രമേ കുട്ടിയുടെ ചികിത്സ മുന്നോട്ട് പോവുകയുള്ളു.യോജിച്ച ദാതാവിനെ കണ്ടെത്താനുള്ള സാധ്യത 10000 ത്തിൽ ഒന്നു മുതൽ 20 ലക്ഷത്തിൽ ഒന്നു വരെയാണ്.ആയതിനാൽ രാജ്യത്തെ സന്നദ്ധ രക്തമൂല കോശ ദാദാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയിലൂടെ സന്നദ്ധ ദാദാവിനെ കണ്ടെത്തുന്നതിനായുള്ള ക്യാമ്പയിൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
18 വയസ്സ് മുതൽ 50 വയസ്സു വരെയുള്ള ആരോഗ്യമുള്ള ഒരാൾക്ക് അണുവിമുക്തമായ പഞ്ഞി ഉൾ കവിളിൽ ഉരസി സാമ്പിൾ നൽകി സന്നദ്ധ രക്തം മൂല കോശ ദാതാവായി രജിസ്റ്റർ ചെയ്യാം. രോഗിയുമായി സാമ്യം വന്നാൽ രജിസ്ട്രി അറിയിക്കുമ്പോൾ ദാദാവിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം രക്തത്തിലൂടെ മൂലകോശങ്ങൾ ദാനം ചെയ്യാം. ജനുവരി 28ന് ഒറ്റക്കൽ ghss സ്കൂളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് ക്യാമ്പയിൻ നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:-
9884879001/9526988646.