നീലഗിരിയിലെ നരഭോജി കടുവ പിടിയില്‍; ടി-23 എന്ന കടുവ കൊന്നത് നാല് മനുഷ്യരെയും മുപ്പതിലധികം വളര്‍ത്ത് മൃഗങ്ങളെയും

നീലഗിരി: നാല് മനുഷ്യരെയും മുപ്പതിലധികം വളര്‍ത്ത് മൃഗങ്ങളെയും കൊന്ന ടി-23 എന്ന നരഭോജി കടുവ പിടിയില്‍. മസിനഗുഡിക്ക് സമീപത്ത് നിന്നാണ് കടുവയെ വനംവകുപ്പ് അധികൃതര്‍ പിടിച്ചത്. ഇന്നലെയും ഇന്നുമായി രണ്ട് തവണ മയക്ക് വെടി ഏറ്റിട്ടും കാട്ടിലേക്ക് ഓടിപ്പോയിരുന്നു. 21 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടുന്നത്.

Advertisements

ഇന്ന് രാവിലെ ഒരു എരുമക്കൂട്ടത്തെ ആക്രമിച്ചതോടെ വീണ്ടിം വനപാലകര്‍ എത്തുകയായിരുന്നു. കുംകി ആനകളുടെ സഹായത്തോടെ ആനപ്പുറത്തിരുന്നാണ് മയക്ക് വെടി വച്ചത്. കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മൃഗശാലയിലേക്കോ കാട്ടിലേക്കോ തിരികെ അയക്കും.

Hot Topics

Related Articles