നീലിമംഗലത്ത് ബൈക്കില്‍ വരികയായിരുന്ന മീന്‍ വില്‍പ്പനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കഞ്ചാവ് ലഹരിലായിരുന്ന പ്രതി ആറ്റില്‍ ചാടി; ആറ്റില്‍ നിലയുറപ്പിച്ച അക്രമി പരിഭ്രാന്തി പരത്തി

കോട്ടയം: നീലിമംഗലത്ത് ബൈക്കില്‍ വരികയായിരുന്ന മീന്‍ വില്‍പ്പനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കഞ്ചാവ് ലഹരിലായിരുന്ന പ്രതി ആറ്റില്‍ ചാടി. സംക്രാന്തി സ്വദേശി നാസറിനാണ് വെട്ടേറ്റത്. സംക്രാന്തി സ്വദേശി തന്നെയായ എബിനാണ് കഞ്ചാവ് ലഹരിയില്‍ ആക്രമണം നടത്തിയ ശേഷം ആറ്റില്‍ ചാടിയത്. നീലിമംഗലം പാലത്തിന് സമീപമുള്ള കാട്ടിലൂടെ ഓടിയ പ്രതി ഇതിന് ശേഷം ആറ്റില്‍ ചാടുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

Advertisements

പൊലീസും ഫയര്‍ഫോഴ്‌സും സംഭവം അറിഞ്ഞ് കരയില്‍ എത്തിയതിനാല്‍ ഇയാള്‍ ആറിന് നടുക്കുള്ള ഒരു കമ്പില്‍ പിടിച്ച് കിടക്കുകയാണ്. പ്രതി എബിനെ കരയ്ക്ക് എത്തിക്കാന്‍ നാട്ടുകാരും പൊലീസും പലതവണ ശ്രമിച്ചെങ്കിലും ഇയാള്‍ കയറിവരാന്‍ തയ്യാറായില്ല. തുടര്‍ന്ന് 12.15 ഓടുകൂടി അഗ്നിരക്ഷാസേനാ സംഘം റബ്ബര്‍ ഡിങ്കി എത്തിച്ച് ഇയാളെ വലിച്ച് കരയ്ക്ക് കയറ്റി.

Hot Topics

Related Articles