നീലിമംഗലം പാലത്തിന്റെ അപ്രോച്ച് റോഡ് അപകടത്തിലോ..! അറ്റകുറ്റപണികൾക്കായി അടച്ച പാലത്തിന്റെ അപ്രോച്ച് റോഡിലെ ടാറിംങിൽ വിള്ളൽ; ഓട്ടോ ഡ്രൈവർ വീണു മരിച്ച കുഴിമൂടാൻ അടച്ച പാലത്തിന്റെ അപ്രോച്ച് റോഡിലെ വിള്ളലിനെ പേടിച്ച് നാട്ടുകാർ

കോട്ടയം: ബലക്ഷയത്തിന്റെ പേരിൽ നിർമ്മാണം പൂർത്തിയായ ശേഷം മാസങ്ങളോളം അടച്ചിടേണ്ടി വന്ന നീലിമംഗലം പാലത്തെ ശനിദശ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം പാലത്തിലുണ്ടായ അപകടത്തിൽ കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിൻ സെബാസ്റ്റിയൻ (28)ആണ് മരിച്ചത്. ഈ അപകടത്തിനു പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങൾ വാർത്ത് നൽകിയതോടെയാണ് അധികൃതർ പാലത്തിൽ അറ്റകുറ്റപണികൾ നടത്താൻ ആരംഭിച്ചത്.

Advertisements

കഴിഞ്ഞ ദിവസം പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയ ശേഷമാണ് അറ്റകുറ്റപണികൾ ആരംഭിച്ചത്. എന്നാൽ, അറ്റകുറ്റപണികൾ ആരംഭിച്ച ശേഷമാണ് നാട്ടുകാർ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ കണ്ടെത്തിയത്. ഇതു സംബന്ധിച്ചു നാട്ടുകാർ കെ.എസ്.ടി.പി – പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇവരിൽ നിന്നും അനൂകൂലമായ മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ റോഡ് അറ്റകുറ്റപണി നടത്താൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തുകയായിരുന്നു.

Hot Topics

Related Articles