നീണ്ടൂരിൽ സ്വകാര്യ ബസ് രണ്ടു കാറുകളിൽ ഇടിച്ചു : യാത്രക്കാർക്ക് പരിക്കില്ല; ഗതാഗതം തടസപ്പെട്ടു

ഏറ്റുമാനൂർ : നീണ്ടൂരിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് രണ്ട് കാറുകളിൽ ഇടിച്ചു. അപകടത്തിൽ കാറുകൾ തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല.

Advertisements

നീണ്ടൂർ – കല്ലറ റോഡിൽ പ്രാലേൽ പാലത്തിന് സമീപമായിരുന്നു അപകടം. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വൈക്കം, കല്ലറ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ആൻഡ്രൂസ് ബസാണ് അമിത വേഗത്തിൽ എത്തി അപകടം ഉണ്ടാക്കിയത്. ബസിന്റെ അതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കാറിൽ ഇടിച്ച ശേഷം വെട്ടിച്ച് മാറ്റിയ ബസ് ഇടത് വശത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടത്തെ തുടർന്ന് ഇരുപത് മിനിറ്റോളം പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles