ഫൈനലിലും പരിക്ക് തന്നെ മാനസികമായി വലച്ചു; ഒളിമ്പിക്സിലെ സ്വര്‍ണ നഷ്ടത്തിന് പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങി നീരജ്

പാരിസ് : പാരീസ് ഒളിമ്പിക്സിലെ സ്വര്‍ണ നഷ്ടത്തിന് പിന്നാലെ നിർണായക തീരുമാനമെടുത്ത് നീരജ് ചോപ്ര. ദീര്‍ഘകാലമായി അലട്ടുന്ന അടിവയറിലെ പരിക്കിന് ശസ്ത്രക്രിയ്ക്ക് വിധേയനാവാന്‍ പോവുകയാണ് ഇന്ത്യയുടെ ജാവലിന്‍ താരം. ശസ്ത്രക്രിയക്ക് വിധേയനാവുന്നതിനൊപ്പം പുതിയ പരിശീലകനെ കണ്ടെത്താനും നീരജ് ശ്രമിക്കുന്നതായാണ് സൂചന.

Advertisements

2022ലെ ലോക ചാമ്പ്യൻഷിപ്പിനിടെയാണ് ആദ്യമായി വേദന അനുഭവപ്പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി നീരജ് ചോപ്രയെ ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. വിശദ പരിശോധനയില്‍ ഹെര്‍ണിയ മൂലമാണിതെന്ന് കണ്ടെത്തിയെങ്കിലും ഒളിംപിക്സില്‍ പങ്കെടുക്കേണ്ടതിനാല്‍ നീരജ് ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുമൂലം പരിശീലനത്തിലടക്കം നീരജിന് പലപ്പോഴും നിയന്ത്രണങ്ങള്‍ വെക്കേണ്ടിവന്നിരുന്നു. മിക്ക അന്താരാഷ്ട്ര താരങ്ങളും ഒരു സെഷനില്‍ നാല്‍പതിലധികം തവണ എങ്കിലും ജാവലിന്‍ എറിയുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് നീരജ് അത്തരമൊരു സെഷന് മുതിര്‍ന്നിരുന്നത്. ഫൈനലിലും പരിക്ക് തന്നെ മാനസികമായി വലച്ചിരുന്നുവെന്ന് നീരജ് പറഞ്ഞു.

ശസ്ത്രക്രിയ വേണമെന്ന് കഴിഞ്ഞ വർഷം തന്നെ ഡോക്ടർ നിർദേശിച്ചതാണെങ്കിലും ഒളിംപിക്സ് തയാറെടുപ്പുകളെ ബാധിക്കുമെന്ന ഭയം മൂലമാണ് വേണ്ടെന്ന് വച്ചതെന്നും എന്നാലിപ്പോള്‍ ആ നിര്‍ണായക തീരുമാനമെടുക്കാന്‍ സമയമായെന്നും നീരജ് പറഞ്ഞു. ഒളിംപിക്സിലെ മത്സരം അവസാനിച്ചതോടെ ഇനി വൈകിക്കേണ്ടെന്നാണ് നീരജിന്‍റെ തീരുമാനം. മുംബൈയിലോ യൂറോപ്പിലോ വിദഗ്ധ പരിശോധന നടത്തിയതിനു ശേഷം അന്തിമ തീരുമാനം എടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.