സൂറിച്ച്: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിലെ ജാവലിൻ ത്രോയില്‍ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ പോരാട്ടം വെള്ളി മെഡലില്‍ അവസാനിച്ചു.ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ജർമ്മനിയുടെ ജൂലിയൻ വെബർ ജേതാവായപ്പോള്‍ ഇന്ത്യൻ പ്രതീക്ഷയായ ഇരട്ട ഒളിമ്ബിക് മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം.
Advertisements
രണ്ടാമത്തെ ശ്രമത്തില്‍ 91.51 മീറ്റർ എറിഞ്ഞാണ് വെബർ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലും ജർമ്മൻ താരം (91.37) സീസണിലെ മികച്ച ദുരം കണ്ടെത്തിയിരുന്നു. നിലവിലെ ലോക ചാമ്ബ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയത്. ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോണ്‍ വാല്‍ക്കോട്ടിനാണ് (84.95) മൂന്നാം സ്ഥാനം. 2022-ല്‍ ഡയമണ്ട് ലീഗ് ചാമ്ബ്യനായ നീരജ്, 2023, 24 വർഷങ്ങളില്‍ റണ്ണറപ്പായിരുന്നു.