നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ; വലിയ ക്രമക്കേടുകള്‍ നടന്നെന്ന് വിമര്‍ശനം

തിരുവനന്തപുരം : നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസ്സാക്കിയത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയില്‍ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ചർച്ചക്കിടെ കേരളത്തിലെ പിഎസ് സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴല്‍ നാടനെ സ്പീക്കർ വിമർശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തില്‍ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴല്‍നാടനും പ്രതികരിച്ചു.

Advertisements

Hot Topics

Related Articles