ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളത്തിന്.നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരമാണ് കേരളത്തിന്റെ നേട്ടം.
നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡൈ മെൻഷണൽ പോവർട്ടി ഇൻഡക്സ് ഏറ്റവും പിറകിലുള്ള കേരളത്തിലെ ദാരിദ്രനിരക്ക് 0.71 ശതമാനമാണ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നിലത്. ബിഹാറിന്റെ ജനസംഖ്യയുടെ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. നാലാം സ്ഥാനത്ത് മധ്യപ്രദേശും (36.65 ശതമാനം), അഞ്ചാമത് മേഘാലയയും (32.67) ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോവ(3.76), സിക്കിം (3.82), തമിഴ്നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിയാണ് ദാരിദ്ര നിരക്കില്‍ മുന്നില്‍ (27.36 ശതമാനം), പിന്നാലെ ജമ്മു കശ്മീര്‍& ലഡാക്ക് (12.58), ദാമന്‍ & ദിയു (6.82 ശതമാനം), ചണ്ഡീഗഡ് (5.97 ശതമാനം) എന്നിവയാണ്. പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവ്- 1.72 ശതമാനം. ലക്ഷദ്വീപില്‍ 1.82 ശതമാനവും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളില്‍ 4.30 ശതമാനവുമാണ് ദാരിദ്രനിരക്ക്.
ഓക്സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും ദാരിദ്ര്യനിര്‍ണ്ണയ രീതിശാസ്ത്ര പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.
പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍ണ്ണയിക്കുന്നത്.