ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തില്‍ പ്രതിഷേധിച്ച് ഇന്ന് മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്‌ക്ക് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചു. തമിഴ്‌നാട് ബിജെപി വനിതാ ടീം സംസ്ഥാന അധ്യക്ഷ ഉമാരതിയുടെ നേതൃത്വത്തിലായിരുന്നു മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് നീതിമാർച്ച് നടത്താനുള്ള തീരുമാനം. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് ബി.ജെ.പി. വനിതാ ടീമിന്റെ നീതി റാലി. ഇതിന് അനുമതി നിഷേധിച്ചതിന് പുറമെ വനിതാ ടീം എക്സിക്യൂട്ടീവിനെയും ഡിഎംകെ സർക്കാർ വീട്ടുതടങ്കലിലാക്കി.
“തമിഴ്‌നാട്ടിലെ ഈ ഡി.എം.കെ ഗവണ്‍മെൻ്റിന് കീഴില്‍, ഗുണ്ടകളും ലൈംഗിക കുറ്റവാളികളും ഡി.എം.കെ പ്രവർത്തകനെന്ന മറവില്‍ സ്വതന്ത്രമായി വിഹരിക്കുന്നു, ഡിഎംകെ പ്രവർത്തകനാല്‍ ലൈംഗികാതിക്രമത്തിനിരയായ വിദ്യാർത്ഥിനിക്ക് നീതി തേടി മധുരയില്‍ നടന്ന റാലിയില്‍ പങ്കെടുക്കുന്നത് തടയാൻ മഹിളാ മോർച്ചാ ഭാരവാഹികളെ ഇന്ന് വിവിധ ജില്ലകളിലെ അറസ്‌റ്റ് ചെയ്യുകയോ വീട്ടുതടങ്കലില്‍ പാർപ്പിക്കുകയോ ചെയ്‌തു. എന്തിനാണ് ഡിഎംകെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നത് തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുന്നത്, നീതി തേടുന്നവരെ നിശബ്ദരാക്കാൻ അവർ ശ്രമിക്കുന്നത്?” ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ചോദിച്ചു.