ഗാന്ധിനഗറില്‍ അയല്‍വാസിയെ അക്രമിച്ച യുവാവ് പിടിയില്‍

ഗാന്ധിനഗര്‍: അയല്‍വാസിയെ അക്രമിച്ച യുവാവ് പിടിയില്‍. നട്ടാശേരി പെരുമ്പായിക്കാട് മണപ്പുറത്ത് വീട്ടില്‍ ഷാരോണ്‍ (20) ആണ് പിടിയിലായത്.ഷാരോണിന്റെ അയല്‍ വാസി രാജന്‍ ആണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഷാരോണ്‍ അയല്‍വാസിയായ രാജനുമായി വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനെ തുടര്‍ന്ന് ഷാരോണ്‍ രാജന്റെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗാന്ധി നഗര്‍ പൊലീസ് കേസെടുക്കുകയും ഷാരോണിനെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisements

Hot Topics

Related Articles