തിരുവനന്തപുരം : നേമത്ത് യുവതിയെ തട്ടികൊണ്ടുപോയ ശേഷം ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചു.നേമം മണലിവിളയിലാണ് സംഭവം നടന്നത്.പദ്മകുമാരി എന്ന സ്ത്രീയെ ആണ് കാറിലെത്തിയ സംഘം ബലമായി തട്ടികൊണ്ടുപോയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
Advertisements