ദില്ലി : തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളില്‍ നിയന്ത്രണം വേണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. അനാവശ്യ പരാമർശങ്ങള്‍ ഒഴിവാക്കണമെന്നും വികസനത്തിലും ക്ഷേമ പദ്ധതികളിലും ഊന്നി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിലുള്ള കൂടുതല്‍ മന്ത്രിമാർ മത്സരിക്കേണ്ടി വരുമെന്നും പ്രചാരണ സമയത്ത് നേതാക്കള്‍ ആരെയൊക്കെ കാണുന്നു എന്നതിലും ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി തന്റെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.
ബിജെപിയില്‍ അതൃപ്തി പടരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം തന്നെ ഒഴിവാക്കിയത് നരേന്ദ്ര മോദിയുടെ അതൃപ്തി കാരണം ആയിരിക്കാമെന്ന് പ്രഗ്യ സിംഗ് താക്കൂർ വിമര്‍ശിച്ചു. മാപ്പ് നല്‍കില്ലെന്ന് നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞതാണ്. സീറ്റ് ചോദിച്ച് ബിജെപി നേതാക്കളുടെ അടുത്തോ പ്രധാനമന്ത്രിയുടെ അഠുത്തോ പോകില്ലെന്നും ഭോപ്പാല്‍ സീറ്റ് നിഷേധിച്ചതിനോട് പ്രഗ്യ സിംഗ് പ്രതികരിച്ചു. രാജസ്ഥാനിലെ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ 5 മണ്ഡലങ്ങളിലെ സിറ്റിംഗ് എം പിമാർ പ്രതിഷേധത്തിലാണ്. പ്രതിഷേധം പരസ്യമായി അറിയിച്ച് ചുരുവിലെ എം പി രാംസിംഗ് കസ്വാൻ രംഗത്തെത്തി. കസ്വാൻ ബിജെപി വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ട്. നാഗോർ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് വന്ന ജ്യോതിമിർധക്ക് നല്‍കിയതില്‍ ആർ എല്‍ പിക്ക് പ്രതിഷേധമുണ്ട്. വസുന്ധര രാജെയെ പരിഗണിക്കാനിടയില്ലെന്നാണ് വിവരം. മകൻ ദുഷ്യന്ത് സിംഗിന് വീണ്ടും സീറ്റ് നല്‍കിയതിനാല്‍ സാധ്യത കുറവാണ്.