നേരിന്റെ കുതിപ്പില്‍ അമ്പരക്കുകയാണ് പ്രേക്ഷകര്‍. അടുത്തകാലത്ത് മോഹൻലാല്‍ നായകനായ ഒരു ചിത്രം വൻ സ്വീകാര്യത നേടുന്നത് നേരിലൂടെയാണ്. മോഹൻലാലിന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണമെന്നാണ് അഭിപ്രായങ്ങള്‍. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലടക്കം മോഹൻലാല്‍ ചിത്രം നേരിന് വലിയ നേട്ടമാണ് ഉണ്ടാക്കാനാകുന്നത്.
നേര് ഗള്‍ഫില്‍ ആകെ 20 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്ന് നേര് 12 ദിവസം കൊണ്ട് മാത്രം നേടിയതിന്റെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. നേരിന് ആഗോളതലത്തില്‍ ആകെ 70 കോടി രൂപ നേടാൻ ഇനി ഒരുപാട് നാളുകള്‍ വേണ്ട എന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ വമ്പൻ ഒരു തിരിച്ചുവരവ് ചിത്രമായി മാറിയിരിക്കുകയാണ് നേര്. മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടി എന്നതും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സിനിമ മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ് എന്ന ഒരു റെക്കോര്‍ഡുമുണ്ട്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡും മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരില്‍ മോഹൻലാല്‍ നായകനായപ്പോള്‍ പ്രതീക്ഷകളെല്ലാം ശരിവയ്ക്കുകയാണ് എന്നാണ് വ്യക്തമാകുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാനാകുന്നു എന്നാണ് നേര് കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായ ഒരു പ്രകടമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നതും.