സിനിമ ഡെസ്ക് : ഈ അടുത്തകാലത്ത് മോഹൻലാലിന്റെതായി മികച്ച വിജയം നേടിയ സിനിമയാണ് നേര്. മോഹൻലാലിന്റേതായി 2023 ൽ വൻ വിജയമായി മാറിയ ചിത്രം കൂടി ആണ് നേര്. മോഹൻലാല്‍ നായകനായി ഒരു സാധാരണ ചിത്രം എന്ന നിലയിലായിരുന്നു നേര് പ്രദര്‍ശനത്തിന് എത്തിയത്.സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുന്നതാണ് പിന്നീട് കാണാനായത്. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നേര് ഉടൻ ടെലിവിഷനിലും ആഗോള പ്രീമിയറായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഏഷ്യാനെറ്റിലാണ് സിനിമയുടെ ആഗോള പ്രീമിയർ നടക്കുന്നത് എന്ന് അറിയിച്ചിരിക്കുന്നു. എന്നാൽ എന്നാണ് സംരക്ഷണം ചെയ്യുന്നത് എന്ന് ഉള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.ആഗോള ബോക്സ് ഓഫീസില്‍ 86 കോടിയോളം നേടിയ മോഹൻലാലിന്റെ എക്കാലത്തെയും ഒരു സൂപ്പര്‍ഹിറ്റായ നേര് ഏഷ്യാനെറ്റിലാണ് വൈകാതെ സംപ്രേഷണം ചെയ്യുക എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രീമിയര്‍ തിയ്യതിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഛായാഗ്രാഹണം നിര്‍വഹിച്ചത് സതീഷ് കുറുപ്പായിരുന്നു. സംഗീതം വിഷ്‍ണു ശ്യാമും നിര്‍വഹിച്ചു. ഒരു കോർട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെയും അനശ്വര രാജന്റെയും പ്രകടനം മികച്ചത് ആയിരുന്നു എന്ന് തന്നെ പറയാം. ഏറെ നിരൂപക പ്രശംസയും ചിത്രം ഏറ്റുവാങ്ങിയിരുന്നു. ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ വക്കീൽ വേഷം അണിയുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്.