പ്രേമലു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നസ്ലെൻ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ സിനിമയ്ക്ക് ആരംഭം. നസ്ലെന് ഒപ്പം ഗണപതിയും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാൻ ആണ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ എറണാകുളത്ത് നടന്നു. ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോണ്‍ ജോയ്, കാർത്തിക്, നന്ദ നിശാന്ത്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഖാലിദ് തന്നെയാണ്.
പ്രേമലുവിന് ശേഷം നസ്ലെൻ; മഞ്ഞുമ്മലിന് പിന്നാലെ ഗണപതിയും ഖാലിദ് റഹ്മാനും; ഒപ്പം ലുക്ക്മാനും; പുതിയ സിനിമയ്ക്ക് തുടക്കം
![Picsart_24-05-02_14-21-28-303](https://jagratha.live/wp-content/uploads/2024/05/Picsart_24-05-02_14-21-28-303-696x925.jpg)