നെതര്‍ലന്‍ഡ്സ് സൂപ്പർ താരം കോഡി ഗാക്പോ ഇനി ലിവര്‍പൂളിൽ കളിക്കും ; സൂപ്പർ താരത്തെ റാഞ്ചി സൂപ്പർ ക്ലബ്ബ്

സ്പോർട്സ് ഡെസ്ക്ക് : ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച നിര്‍ണായക ഗോളുകളുടെ ഉടമ കോഡി ഗാക്പോ ഇനി ലിവര്‍പൂള്‍ വിങ്ങില്‍ കളിക്കും. നാല്- അഞ്ചു കോടി യൂറോക്കാകും പി.എസ്.വി വിങ്ങറുടെ കൈമാറ്റമെന്ന് ഡച്ച്‌ ക്ലബ് സ്ഥിരീകരിച്ചു. ഖത്തര്‍ മൈതാനങ്ങളില്‍ ആദ്യ മൂന്നു കളിയിലും ഗോളടിച്ചാണ് 23കാരന്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ടത്. അതിമിടുക്കരായ ലൂയിസ് ഡയസും ഡീഗോ ജോട്ടയും പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കെയാണ് അതേ പൊസിഷനില്‍ ഒരാളെ കൂടി ക്ലോപ് ടീമിലെത്തിക്കുന്നത്.

Advertisements

ഗാക്പോയെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുന്‍നിരയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിസ്മസ് പിറ്റേന്നാണ് ഇരു ക്ലബുകളും തമ്മില്‍ ഇടപാട് പൂര്‍ത്തിയാക്കിയതെന്നും ഇംഗ്ലണ്ടിലേക്ക് പോകാന്‍ ഗാക്പോക്ക് അനുമതി നല്‍കിയതായും പി.എസ്.വി ഐന്തോവന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
പി.എസ്.വിക്കായി ഈ സീസണില്‍ 14 കളികളില്‍നിന്നായി ഒൻപത് ഗോളും 12 അസിസ്റ്റും നേടി മുന്‍നിരയിലാണ് ഗാക്പോ. യൂറോപ ലീഗ് മത്സരങ്ങളില്‍ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. ലോകകപ്പില്‍ സെനഗാള്‍, എക്വഡോര്‍, ഖത്തര്‍ ടീമുകള്‍ക്കെതിരെയായിരുന്നു ഗാക്പോ ഗോളുകള്‍.

Hot Topics

Related Articles