ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറല്‍ ചുമതലയേറ്റു

റിയാദ്: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞ് മടങ്ങിയ ഒഴിവിലാണ് നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.

Advertisements

ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, കോമേഴ്‌സ് കോണ്‍സുല്‍ മുഹമ്മദ് ഹാഷിം, മറ്റു കോണ്‍സല്‍മാർ, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പുതിയ കോണ്‍സുല്‍ ജനറലിനെ കോണ്‍സുലേറ്റില്‍ സ്വീകരിച്ചു. എൻജിനീയറിങ്ങിലും ബിസിനസ്‌ മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഇന്ത്യൻ ഫോറിൻ സർവിസില്‍ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.