“പ്രകാശം പരത്തിയ ഒരാൾ”; കുഞ്ഞുമുഹമ്മദ് മാസ്റ്ററിന്റെ ജീവിത യാത്രയെ അടിസ്ഥാനമാക്കി ഡോക്യുമെൻ്ററി ഒരുങ്ങുന്നു

പോർക്കുളം എന്ന ദേശത്തിൻ്റെ ചരിത്രത്തിൽ അസാധാരണമാം വിധം വ്യക്തിമുദ്ര പതിപ്പിച്ച് കടന്ന് പോയ വ്യക്തിയായിരുന്ന കുഞ്ഞുമുഹമ്മദ് മാസ്റ്റർ. ഒരു പുരുഷായുസ് മുഴുവൻ അധ്യാപകനായി സമൂഹത്തിനു വെളിച്ചം പകർന്ന് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മാസ്റ്റർ, നിരവധി തലമുറകളെ അക്ഷര ജ്വാല പകർന്നു നൽകി മുന്നോട്ട് പോകാൻ പ്രാപ്തമാക്കി. ഒരു അധ്യാപകൻ എങ്ങനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു മാസ്റ്റർ. ജാതിക്കും മതത്തിനും അപ്പുറം മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൽപിക്കുകയും അഹിംസയും സത്യവും നീതിയും ധർമ്മവും കാരുണ്യവും ജീവിതത്തിൽ പകർത്തുകയും ചെയ്ത അദ്ദേഹത്തിൻ്റെ ജീവിത മൂല്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എഴുത്തുകാരനും നിരവധി ഡോക്യുമെൻ്ററികളുടെ സംവിധായകനും തിരക്കഥകൃത്തുമായ റഫീക്ക് പട്ടേരി സംവിധാനം ചെയ്യുന്ന “പ്രകാശം പരത്തിയ ഒരാൾ” എന്ന ഡോക്യുമെൻ്ററി.

Advertisements

മോട്ടി, റസാക്ക് മാരാത്ത്, അബ്ദുസ്സലാം മാരാത്ത്,
ലൈല മാരാത്ത്, ഇഖ്ബാൽ മാരാത്ത്, ബിന്ദു ധർമ്മത്ത്, മുഹമ്മദ്കുട്ടി ശാന്തിപറമ്പിൽ,
സി ഗിരീഷ്, അശ്വനി, അനാമിക, ദിൽഷ, ബദ്രിനാഥ്, അമിത്ത്, കൃഷ്ണരാജ്, നിരഞ്ജൻ,
എന്നിവർ ഈ ഡോക്യുമെൻ്ററിയുടെ ഭാഗമാകുന്നു. ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മുഹമ്മദ്കുട്ടി ശാന്തിപറമ്പിലാണ്. ഛായാഗ്രഹണം സുനിൽ അതളൂർ. ഗാനം കൃപേഷ് നമ്പൂതിരിപ്പാട്. സംഗീതം കമർ സിഗ് നേച്ചർ ആലാപനം സുരേഷ് ശങ്കർ. കളറിസ്റ്റ് അരുൺ. ഗ്രാഫിക്സ് രവിവർമ്മ. സ്റ്റിൽസ് ബിജുലാൽ. എഡിറ്റിങ്ങ് വിബിൻ. നിർമ്മാണം മാരാത്ത് ഫാമിലി, പിആർഓ അജയ് തുണ്ടത്തിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.