കുഞ്ചാക്കോ ബോബൻ നായകനായി വന്നതാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധയിടങ്ങളില്‍ അഡീഷണല്‍ ഷോകളും നടന്നു. കളക്ഷനിലും വൻ കുതിപ്പിലാണ് ചിത്രം. റിലീസിനേക്കാളും രണ്ടാം ദിനം ചിത്രം കളക്റ്റ് ചെയ്തിരിക്കുകയാണ്.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 1.25 കോടി രൂപയാണ് റീലീസിന് നേടിയതെന്നും രണ്ടാം ദിനം 1.80 കോടി നേടിയെന്നും ആകെ കളക്ഷൻ 3.05 കോടിയില്‍ എത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.