കേന്ദ്രത്തിന്റെ കൈത്താങ്ങില്‍ വൻ കുതിപ്പിനൊരുങ്ങുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. സമഗ്ര വികസനം ലക്ഷ്യമിട്ട് 287.22 കോടിരൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം 126.22 കോടിയുടെ നാല് പദ്ധതികളും ഫിഷഫറീസ് ആൻഡ് അക്വാകള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ട് വഴി 161 കോടി രൂപയുടെ ഫിഷിംഗ് ഹാർബർ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ പദ്ധതികള്‍ വഴി 1,47,522 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അനുബന്ധ മേഖലയില്‍ രണ്ട് ലക്ഷത്തിലധികം പുതിയ തൊഴിലുകളും ഉണ്ടാകും. രാജ്യമൊട്ടാകെ 77,000-ത്തിലധിരം കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് കേരളത്തിലും സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുക. മത്സ്യ സമ്ബദ് യോജന പദ്ധതി വഴി കാസർകോട് ഫിഷിംഗ് ഹാർബറിന് 70.53 കോടി രൂപ. 30,000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര വിഹിതമായ 42.30 കോടി രൂപയില്‍ നിന്ന് 10.58 കോടി രൂപ ഫിഷറീസ് വകുപ്പിന് നല്‍കി. 18 മാസം കൊണ്ട് പൂർത്തിയാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലപ്പുറം പൊന്നാനി ഹാർബറിന് 18.73 കോടി രൂപ. 44,572 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര വിഹിതമായ 11.23 കോടി രൂപയില്‍ നിന്ന് 2.80 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി. കോഴിക്കോട് പുതിയാപ്പ ഹാർബറിന് 16.06 കോടി രൂപ. 24,500 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്ര വിഹിതമായ 9.63 കോടി രൂപയില്‍ നിന്ന് 2.40 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി. കൊയിലാണ്ടി ഹാർബറിന് 20.90 കോടി രൂപ. 20,400 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. കേന്ദ്രവിഹിതമായ 12.54 കോടി രൂപയില്‍ നിന്ന് 3.13 കോടി രൂപ ഫിഷറീസ് വകുപ്പിന് നല്‍കി. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കും.