ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് പുത്തനുണുർവ്. ആന്ധപ്രദേശിലെ നാഗയലങ്കയില്‍ പുതിയ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്കി. തന്ത്രപരമായ മിസൈല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പുത്തൻ മി,സൈല്‍ ശ്രേണിക്ക് അനുമതി.
ഡിആർഡിഒ വികസിപ്പിക്കുന്ന മിസൈലുകളാകും പ്രധാനമായും ഇവിടെ പരീക്ഷിക്കുക. ഉപരിതലത്തില്‍ നിന്നും തൊടുത്തുവിടുന്ന സർഫസ്-ടു-എയർ മിസൈലുകള്‍, ആൻ്റി-ടാങ്ക് മിസൈലുകള്‍ തുടങ്ങിയവയുടെ പരീക്ഷണത്തിന് പുതിയ സംവിധാനം സഹായിക്കും. പ്രതിരോധ മേഖലയ്ക്കായി ആയുധസംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഡിആർഡിഒ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരക്ഷാ കാബിനറ്റ് കമ്മിറ്റി ഇതിന് പുറമേ സേനയെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയില്‍ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകള്‍ വാങ്ങാനും അനുമതി നല്‍കിയിരുന്നു. ആണവ ആക്രമണശേഷിയുള്ള അന്തർവാഹിനികളായ എസ്എസ്എന്നുകള്‍ വാങ്ങാനും അനുമതി നല്കി. 40,000 കോടി രൂപ ചെലവില്‍ രണ്ട് എസ്എസ്ന്നുകളാകും ഇന്ത്യ സ്വന്തമാക്കുക.