‘നറു ചിരിയുടെ മിന്നായം…’ പ്രണയ വിലാസത്തിലെ വീഡിയോ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നറു ചിരിയുടെ മിന്നായം… പ്രണയ വിലാസത്തിലെ വീഡിയോ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർപ്രണയവിലാസത്തിലെ ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനം ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് മിഥുൻ ജയരാജ് ആണ് .

Advertisements

അനശ്വര രാജൻ, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ  പ്രണയ വിലാസം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ മുരളിയാണ്. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിര്‍വഹിച്ചത്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ് സേവ്യര്‍, പിആര്‍ഒ എ എസ് ദിനേശ് എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Hot Topics

Related Articles