ബാറ്റര്‍മാര്‍ മത്സരങ്ങള്‍ വിജയിപ്പിക്കും ബൗളര്‍മാര്‍ കിരീടങ്ങളും ; ഇന്ത്യന്‍ ടീം ഒരു കംപ്ലീറ്റ് പാക്കേജ് ; പിടിച്ചുകെട്ടുക പ്രയാസകരം ; വഖാർ യൂനിസ്

ലഖ്‌നൗ : ആറു ജയവുമായി അപരാജിതരായി പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായി കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. അവസാന മത്സരത്തില്‍ 100 7 ഇംഗ്ലണ്ടിനെ തകര്‍ത്തത്.ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങിയപ്പോള്‍ ബൗളിംഗ് യൂണിറ്റ് ഒന്നാകെ ശോഭിച്ചു. ഷമിയും ബുമ്രയും കുല്‍ദീപും ജഡേജയും ഇംഗ്ലണ്ട് ബാറ്റര്‍മാരെ ഒന്നാകെ വെള്ളംകുടിപ്പിച്ചു. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.

Advertisements

മുന്‍ താരങ്ങളടക്കം നിരവധിപേര്‍ ഇന്ത്യയെ പ്രശംസിച്ച്‌ രംഗത്തെത്തി. ഇതില്‍ പാകിസ്താന്റെ താരങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രമുഖമായ പ്രശംസ നടത്തിയത്. മുന്‍ താരവും പരിശീലകനുമായ വഖാര്‍ യൂനീസ് ആണ്. പോസ്റ്റ് പെട്ടെന്ന് വൈറലായി. ‘ബാറ്റര്‍മാര്‍ മത്സരങ്ങള്‍ വിജയിപ്പിക്കും ബൗളര്‍മാര്‍ കിരീടങ്ങളും. ഇന്ത്യയെ പിടിച്ചുകെട്ടുക പ്രയാസകരമാണ്. രോഹിത് മികച്ചൊരു നായകനാണ്. ഇന്ത്യന്‍ ടീം ഒരു കംപ്ലീറ്റ് പാക്കേജാണ്- വഖാര്‍ യുനീസ് എക്‌സില്‍ കുറിച്ചു. വലിയ രീതിയില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Hot Topics

Related Articles